20 January, 2020 03:12:42 PM


മംഗളൂരു വിമാനത്താവളത്തില്‍ ബോംബ്; അതീവ ജാഗ്രത പ്രഖ്യാപിച്ചു




മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തി. വിശ്രമമുറിയുടെ അടുത്തായി  ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലായിരുന്നു ബോംബുണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ബോംബ് സ്ക്വാഡെത്തി നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ വയറുകൾ ഘടിപ്പിച്ച നിലയിൽ കണ്ടെത്തിയ ബോംബ് നിർവീര്യമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K