19 January, 2020 11:43:43 AM


പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന തടയണയ്ക്കു ശാപമോക്ഷമില്ല : കല്ലാറ്റില്‍ കരിങ്കല്ലുകള്‍ ചിതറിക്കിടക്കുന്നു



റാന്നി : കഴിഞ്ഞ പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന കല്ലാറ്റിലെ വടശേരിക്കര ചന്തക്കടവിലെ തടയണയ ശോചനീയാവസ്ഥയിലാണ്.കരിങ്കല്ലുകള്‍ ആറ്റില്‍ ചിതറിക്കിടക്കുന്നതിനാല്‍ മലിനജലം കെട്ടി നിന്ന് ദുര്‍ഗന്ധം വമിക്കുന്നു. തീര്‍ഥാടന കാലത്ത് വടശേരിക്കര ഇടത്താവളത്തില്‍ വിശ്രമിക്കുന്ന തീര്‍ഥാടകരധികവും ദേഹശുദ്ധി വരുത്തുന്നത് ചന്തക്കടവിലാണ്. 

വേനല്‍ക്കാലത്ത് ആറ്റില്‍ ജലനിരപ്പ് കുറയും. പിന്നീട് കുളിക്കാന്‍ വെള്ളം കാണില്ല. ഇതിനു പരിഹാരം കാണാനും സ്‌നാനഘട്ടം ഒരുക്കുന്നതിനുമാണ് 7 വര്‍ഷം മുന്‍പ് ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ കടവില്‍ തടയണ പണിതത്. വെള്ളമൊഴുകിപ്പോകാനാകുന്ന വിധത്തിലായിരുന്നു നിര്‍മാണം. കരിങ്കല്ലുകള്‍ അടുക്കിയശേഷം താഴെ ഭാഗത്ത് ഗാബിയോണ്‍ വലയിട്ടു മൂടിയശേഷം ഉപരിതലം ചെറിയ കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. പിന്നീടുണ്ടായ വെള്ളപ്പൊക്കത്തില്‍ ഗാബിയോണ്‍ വലയ്ക്ക് ഇളക്കം തട്ടിയതിനാല്‍ കുറെ ഭാഗത്തെ കരിങ്കല്ലുകള്‍ അടര്‍ന്നു മാറിയിരുന്നു. 

ആറിന്റെ മധ്യത്തില്‍ കരിങ്കല്ലുകള്‍ ചിതറിക്കിടക്കുന്നു. ഒഴുകിയെത്തിയ മാലിന്യങ്ങളൊക്കെ ഇതില്‍ അടിഞ്ഞിട്ടുണ്ട്. തീര്‍ഥാടകര്‍ ഉപേക്ഷിച്ച മുണ്ടുകള്‍ വെള്ളത്തില്‍ കിടക്കുന്നു. കരയിലും നിറയെ മാലിന്യമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K