15 January, 2020 10:27:39 PM


മന്ത്രി മണിയെ 'ബാര്‍ബര്‍ ബാലനാക്കി' കുടുംബശ്രീ അംഗങ്ങളുടെ ഗാനം; തെറ്റ് ക്ഷമിച്ചെന്ന് മണിയാശാന്‍



കോട്ടയം : വൈദ്യുത മന്ത്രി എം എം മണി പങ്കെടുത്ത ചടങ്ങില്‍  മന്ത്രിയെ ' ബാര്‍ബര്‍ ബാലനാക്കി' കുടുംബശ്രീ അംഗങ്ങള്‍ ആലപിച്ച ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കഥ പറയുമ്പോള്‍ എന്ന മമ്മൂട്ടി ചിത്രത്തിലെ 'വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ' എന്നുതുടങ്ങുന്ന പാട്ടിന്റെ താളത്തില്‍ മന്ത്രിയെ പുകഴ്ത്തിപാടുന്നതിനിടയില്‍ കുടുംബശ്രീ അംഗങ്ങള്‍ പാട്ട് തെറ്റിക്കുകയായിരുന്നു. ഇതോടെ മന്ത്രിയുള്‍പ്പെടെ വേദിയിലും സദസിലുമുണ്ടായിരുന്നവര്‍ക്കിടയില്‍ ചിരി പടര്‍ന്നു. ഒടുവില്‍ മന്ത്രിയോട് മാപ്പുപറഞ്ഞാണ് കുടുംബശ്രീ അംഗങ്ങള്‍ വേദിവിട്ടത്. എന്നാല്‍ ഇതൊന്നും വലിയ തെറ്റല്ല എന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. എന്തായാലും സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.




Share this News Now:
  • Google+
Like(s): 3.7K