15 January, 2020 07:09:09 PM


'അച്ഛനാവാൻ പോകുന്നു, വിവാഹം ഉടനെ'; ആരാധകരെ ഞെട്ടിച്ച് പ്രമുഖ ഗായകൻ



സോള്‍: 'കാമുകി ഗർഭിണിയാണ്. ഇനി അവൾക്കൊപ്പമാവും ജീവിതകാലം മുഴുവനും. ഇനി അവൾ എന്‍റെ ഭാര്യയാണ്.' ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു പ്രമുഖ ഗായകന്‍റെ ഈ പ്രഖ്യാപനം. സൗത്ത് കൊറിയൻ ഗായകൻ ചെൻ എന്ന കിം ജോങ്‌ടെ ആണ് വിവാഹ വാർത്ത തന്‍റെ ആരാധകർക്ക് മുന്നിൽ ഒരു കയ്യെഴുത്തു കുറിപ്പിലൂടെ പ്രഖ്യാപിച്ചത്.


വളരെ അടുപ്പമുള്ളവർ മാത്രം പങ്കെടുക്കുന്ന ചടങ്ങിലാവും വിവാഹം ഉണ്ടാവുക. കാമുകി സെലിബ്രിറ്റി അല്ല. താൻ മാനേജ് ചെയ്യുന്ന എസ്.എം. എന്‍റർടൈൻമെന്‍റ് കമ്പനിയിൽ ചർച്ച ചെയ്ത ശേഷമാണ് പ്രഖ്യാപനം നടത്തിയത്. വിവാഹ തിയതി നിശ്ചയിച്ചിട്ടില്ലെങ്കിലും വിവരമറിഞ്ഞ ആരാധകർ ത്രില്ലിലാണ്.



Share this News Now:
  • Google+
Like(s): 268