14 January, 2020 10:36:01 PM


12 അടിയിലേറെ നീളമുള്ള പെണ്‍ രാജവെമ്പാലയെ കൈകളിലൊതുക്കി വാവ സുരേഷ്



പത്തനംതിട്ട: പാമ്പുകള്‍ക്കിടയിലെ രാജാവെന്ന് അറിയപ്പെടുന്ന രാജവെമ്പാലയെ വീണ്ടും വാവ സുരേഷ് പിടികൂടുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. 175-ാമത്തെ രാജവെമ്പാലയെ വാവ സുരേഷ് പിടികൂടുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ കോന്നി ഫോറസ്റ്റ് ഡിവിഷന്‍ പരിധിയില്‍ വരുന്ന ഹാരിസണ്‍ മലയാളം ലിമിറ്റഡ് എസ്റ്റേറ്റിന്‍റെ ഡിസ്പന്‍സറിയില്‍ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.


ജനുവരി 5നാണ് രാജവെമ്പാലയെ കണ്ടെന്ന ഫോണ്‍ സന്ദേശമെത്തിയത്. ഇവിടെയെത്തിയ വാവ സുരേഷ് വരാന്തയില്‍ ചാരി വച്ചിരുന്ന ബോര്‍ഡിന്‍റെ പിന്നില്‍ നിന്നാണ് പതുങ്ങിയിരുന്ന രാജവെമ്പാലയെ പിടികൂടിയത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ രാജവെമ്പാലയെ പിടികൂടിയതിന്‍റെ സന്തോഷവും ഇദ്ദേഹം വിഡിയോയിലൂടെ വ്യക്തമാക്കി. പിടികൂടിയ പാമ്പിനെ പിന്നീട് വനത്തില്‍ കൊണ്ടുപോയി തുറന്നുവിട്ടു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K