14 January, 2020 10:09:57 PM


വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റിന്‍റെ മകനെ കാണാതായത് പരിഭ്രാന്തി പരത്തി



തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റിന്‍റെ മകനെ കാണാതായത് പരിഭ്രാന്തി പരത്തി. ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ദീപ മോഹന്‍റെ മകന്‍ ഗൗരിശങ്കറിനെയാണ് കാണാതായത്. കവടിയാര്‍ ക്രൈസ്റ്റ്നഗര്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഗൗരിശങ്കര്‍ ഇന്ന് രാവിലെ വീട്ടില്‍ നിന്നും സ്കൂളിലേക്ക് പോയതായിരുന്നു. എന്നാല്‍ കുട്ടി സ്കൂളില്‍ എത്തിയിരുന്നില്ല. വഞ്ചിയൂര്‍ പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതിനിടെ കുട്ടി തിരിച്ചെത്തി. എന്നാല്‍ ഇതേപ്പറ്റി ചോദിച്ചപ്പോള്‍ കുട്ടി ഇപ്പോള്‍ വീട്ടിലുണ്ട് എന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പോലീസ് തയ്യാറായില്ല.



Share this News Now:
  • Google+
Like(s): 173