14 January, 2020 03:26:41 PM


ബസിന് പിന്നിൽ ഇടിച്ച ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാക്കൾക്ക് രക്ഷക ആയത് വിദേശ വനിത



തിരുവനന്തപുരം : ബൈക്ക് കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ഇടിച്ച് യുവാക്കൾ റോഡിലേക്ക് തെറിച്ചു വീണപ്പോൾ രക്ഷകയായത് വിദേശ വനിത. തിരുവല്ലം കൊല്ലന്തറയിൽ ബൈപാസ് റോഡിലാണ് നാട്ടുകാർ കാഴ്ചക്കാരായി മാറി നിന്നപ്പോൾ വിദേശ വനിത പരിക്കേറ്റവർക്ക് രക്ഷകയായി മാറിയത്. ബൈക്ക് യാത്രികരായ കോവളം സ്വദേശികൾ വിഷ്ണു (24) അജിത് (21) എന്നിവർക്കാണ് അതുവഴി വാഹനത്തിൽ വന്ന വിദേശ വനിത തുണയായി മാറിയത്. 


ഡോക്ടർ കൂടിയായ അവർ പരുക്കേറ്റ യുവാക്കളിലൊരാളുടെ തല കൈകളിൽ ഉയർത്തി വച്ചു പരിപാലിച്ചു. ആംബുലൻസിൽ യുവാക്കളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുംവരെ വളരെ കരുതലോടെ അപകട സ്ഥലത്ത് സമയം ചെലവിട്ട ഇവർ പക്ഷെ തന്‍റെ പേരിൽ വാർത്ത നൽകുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K