14 January, 2020 01:28:08 PM


കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതികള്‍ കസ്റ്റഡിയില്‍; പിടികൂടിയത് ഉടുപ്പിയിൽ നിന്ന്



തിരുവനന്തപുരം: കളിയിക്കാവിളയിൽ‌ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികള്‍ പിടിയിൽ. കർണാടകയിലെ ഉടുപ്പിയിൽ‌ നിന്നാണ് മുഖ്യപ്രതികളായ അബ്ദുൾ ഷമീം, തൗഫീഖ് എന്നിവരെ പിടികൂടിയത്. ഇവരെ ഇപ്പോൾ ഉടുപ്പിയിലെ ഇന്ദ്രാലി പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്.


കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കളിയിക്കാവിള ചെക്ക്പോസ്റ്റില്‍ എഎസ്ഐ വിത്സൻ വെടിയേറ്റ് മരിച്ചത്. പ്രതികളുമായി ബന്ധമുള്ള ചിലരെ ക്യു ബ്രാഞ്ച് രണ്ടാഴ്ച മുമ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്‍റെ പ്രതികാരമാകാം കൊലപാതമെന്നാണ് പോലീസ് നിഗമനം.



Share this News Now:
  • Google+
Like(s): 3.7K