14 January, 2020 10:27:40 AM


പള്ളി ഏറ്റെടുക്കാൻ പൊലീസ് എത്തി; രാ​മ​മം​ഗ​ലം വെ​ട്ടി​ത്ത​റ പ​ള്ളി​യി​ൽ സം​ഘ​ർ​ഷം



പി​റ​വം: സ​ഭാ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന രാ​മ​മം​ഗ​ലം വെ​ട്ടി​ത്ത​റ മാ​ർ മി​ഖാ​യേ​ൽ പ​ള്ളി​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ. പ​ള്ളി പൂ​ട്ടി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ജി​ല്ലാ കോ​ട​തി​യു​ടെ വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ന് പോ​ലീ​സ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​ത്. പ​ള്ളി ഉ​ള്ളി​ൽ നി​ന്നും പൂ​ട്ടി, അ​ക​ത്ത് യാ​ക്കോ​ബാ​യ വി​ശ്വാ​സി​ക​ൾ പ്രാ​ർ​ഥ​ന ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.


പോ​ലീ​സ് പു​ല​ർ​ച്ചെ​യെ​ത്തി​യ​പ്പോ​ൾ പ​ള്ളി​യു​ടെ ഗെ​യി​റ്റും പൂ​ട്ടി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു വ​രു​ത്തി താ​ഴ് അ​റ​ത്തു മാ​റ്റി​യാ​ണ് പ​ള്ളി മു​റ്റ​ത്ത് പ്ര​വേ​ശി​ച്ച​ത്. സം​ഭ​വ​മ​റി​ഞ്ഞ് പു​റ​ത്തു നി​ന്നും യാ​ക്കോ​ബാ​യ വി​ശ്വാ​സി​ക​ൾ പ​ള്ളി​യി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട​ങ്കി​ലും പോ​ലീ​സ് ഇ​വ​രെ ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. 


ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ കോ​ട​തി 14 ന് ​മു​മ്പ് പ​ള്ളി ആ​ർ ഡി ​ഒ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് വി​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നി​ടെ യാ​ക്കോ​ബാ​യ വി​ഭാ​ഗം ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന കേ​സ് ഇ​ന്ന് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ വി​ധി​യെ​ന്താ​ണ​ന്ന് അ​റി​ഞ്ഞ ശേ​ഷം ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് പോ​ലീ​സ് സം​ഘം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K