14 January, 2020 09:17:57 AM


കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ ഇ​ട​യി​ലേ​ക്ക് കാ​ര്‍ പാ​ഞ്ഞു​ ക​യ​റി അ​ച്ഛ​നും മ​ക്ക​ളും ഉ​ള്‍​പ്പെ​ടെ 4​ പേ​ര്‍ മ​രി​ച്ചു



തൃ​ശൂ​ര്‍: ഇ​രി​ങ്ങാ​ല​ക്കു​ട കൊ​റ്റ​നെ​ല്ലൂ​രി​ല്‍ ഉ​ത്സ​വം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു മ​ട​ങ്ങു​ക​യാ​യി​രു​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് കാ​ര്‍ പാ​ഞ്ഞു​ക​യ​റി അ​ച്ഛ​നും മ​ക്ക​ളും ഉ​ള്‍പ്പെ​ടെ നാ​ലു​ പേ​ര്‍ മ​രി​ച്ചു. കൊ​റ്റ​നെ​ല്ലൂ​ർ പ​ള്ളി​ക്ക​ടു​ത്ത് പേ​രാ​മ്പു​ള്ളി ശ​ങ്ക​ര​ൻ മ​ക​ൻ സു​ബ്ര​ൻ (56), മ​ക​ൾ പ്ര​ജി​ത (23), ക​ണ്ണ​ന്ത​റ ബാ​ബു (58), മ​ക​ൻ വി​ബി​ൻ (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 


ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​ക്കു ശേ​ഷ​മാ​യി​രു​ന്നു അ​പ​ക​ടം. തു​മ്പു​ർ അ​യ്യ​പ്പ​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം ക​ഴി​ഞ്ഞ് ഇ​വ​ർ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​യാ​ളെ മാ​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​മ്പു​ർ വെ​ള്ളാ​ങ്ങ​ല്ലൂ​ർ റോ​ഡി​ൽ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. വെ​ള​ളാ​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്തു​നി​ന്നു​ വ​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.



അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും സു ​ബ്ര​നും ബാ​ബു​വും വി​ബി​നും രാ​ത്രി ത​ന്നെ മ​രി​ച്ചു. തൃ​ശൂ​ർ ദ​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന പ്ര​ജി​ത പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നി​റു​ത്താ​തെ പോ​യ കാ​ർ നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പൈ​ങ്ങോ​ട്-​വ​ള്ളി​വ​ട്ടം സ്വ​ദേ​ശി​ക​ളാ​യ നാ​ല് ചെ​റു​പ്പ​ക്കാ​രാ​ണ് വ​ണ്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.



Share this News Now:
  • Google+
Like(s): 3.7K