13 January, 2020 04:27:43 PM


കണമല അട്ടിവളവിൽ കെഎസ്ആർടിസി ബസും തീർത്ഥാടക വാഹനവും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്




എരുമേലി: കണമല അട്ടിവളവിൽ തീർത്ഥാടക വാഹനവും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പരുക്കേറ്റ തീർത്ഥാടകർക്ക് പ്രാഥമിക ചികിത്സ നൽകി. എരുമേലിയിൽ നിന്നും പമ്പക്ക് പോകുകയായിരുന്ന കെ എസ്ആർ ടി സി ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണമെന്ന് പറയുന്നു. കെ എസ് ആർ ടി സി ബസ് നിരങ്ങി നീങ്ങിയ പാട് റോഡിൽ കാണാം എന്ന് നാട്ടുകാർ പറഞ്ഞു.



Share this News Now:
  • Google+
Like(s): 93