12 January, 2020 08:46:49 AM


ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ കിണറ്റില്‍ വീണ യുവാവ് മരിച്ചു



പൊൻകുന്നം: കിണറ്റിൽ വീണ് യുവാവ് മരിച്ചു. മൈലാടുംപാറയിൽ റിട്ടയേർഡ് അധ്യാപകനായ ചാക്കോയുടെ മകൻ ഫിലിപ്പ് ചാക്കോ (ഫിലിപ്പ് സാർ - 36) ആണ് മരിച്ചത്. ശനിയാഴ്ച്ച ഫിലിപ് നിർമ്മിക്കുന്ന പുതിയ ഗൃഹത്തിന് സമീപത്ത് കിണറ്റിൻ ചുവട്ടിൽ ഫോൺ വിളിച്ച് കൊണ്ടിരുന്നതിനിടയിൽ കിണറ്റിലേക്ക് തെന്നി വീണതായാണ് പ്രാഥമിക വിവരം. ഏറെ നേരം കഴിഞ്ഞും കാണാഞ്ഞതിനെ തുടർന്ന് ഭാര്യ അന്വേഷിച്ചത്തിയപ്പോഴാണ് കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K