10 January, 2020 09:56:17 PM


എല്‍ഡിഎഫുമായി ചേര്‍ന്ന് ഒരു സമരത്തിനും കോണ്‍ഗ്രസ് തയാറല്ലെന്ന് മുല്ലപ്പള്ളി



ചരല്‍ക്കുന്ന് :  എല്‍ഡിഎഫുമായി ചേര്‍ന്ന് ഒരു സമരത്തിനും കോണ്‍ഗ്രസ് തയാറല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പത്തനംതിട്ട ഡിസിസി നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. കേരളത്തില്‍ തീവ്രഹിന്ദുത്വ നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. സിപിഎമ്മിന്റേത് വഞ്ചനാപരമായ നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളിലായിരുന്നു മുല്ലപ്പള്ളി പ്രതികരിച്ചത്.


പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ രാജ്യത്തിന്റെ ജനാധിപത്യം അടിയറവ് വയ്ക്കാന്‍ അനുവദിക്കില്ലെന്നും രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ ഇടിമുഴക്കമാണ് ഇപ്പോള്‍ രാജ്യമെമ്പാടും ഉയര്‍ന്നുകേള്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K