10 January, 2020 07:10:50 PM


ര​ണ്ടാ​മൂ​ഴം: 20 കോ​ടി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം; എംടിയ്ക്ക് ശ്രീ​കു​മാ​റിന്‍റെ നോ​ട്ടീ​സ്



പാ​ല​ക്കാ​ട്: എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ​ക്കെ​തി​രേ സം​വി​ധാ​യ​ക​ൻ വി.​എ. ശ്രീ​കു​മാ​ർ കോ​ട​തി​യി​ലേ​ക്ക്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ശ്രീ​കു​മാ​ർ എം​ടി​ക്കു നോ​ട്ടീ​സ് അ​യ​ച്ചു. ര​ണ്ടാ​മൂ​ഴം സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ടി​ക​ളു​ടെ ന​ഷ്ടം സം​ഭ​വി​ച്ചെ​ന്നും ഈ ​ന​ഷ്ടം തി​ര​ക്ക​ഥാ​കൃ​ത്താ​യ എം​ടി നി​ക​ത്ത​ണ​മെ​ന്നു​മാ​ണ് നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ചെ​ല​വാ​ക്കി​യ മു​ഴു​വ​ൻ തു​ക​യും പ​ലി​ശ​യും ഉ​ൾ​പ്പെ​ടെ 20 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി വേ​ണ​മെ​ന്നാ​ണു നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.


ര​ണ്ടു കോ​ടി രൂ​പ​യാ​ണു തി​ര​ക്ക​ഥ​യ്ക്കു പ്ര​തി​ഫ​ല​മാ​യി നി​ശ്ച​യി​ച്ച​ത്. 1.25 കോ​ടി രൂ​പ എം​ടി​ക്കു നേ​രി​ട്ടും 75 ല​ക്ഷം രൂ​പ ക​രാ​റി​ൽ എം​ടി നി​ർ​ദേ​ശി​ച്ച അം​ഗീ​കൃ​ത പ്ര​തി​നി​ധി​യാ​യ പെ​പ്പി​ൻ തോ​മ​സി​നും ഇ​തു​വ​രെ​യാ​യി ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ര​ണ്ടാ​മൂ​ഴം പ്രോ​ജ​ക്ടി​നാ​യി നാ​ലു വ​ർ​ഷ​ത്തെ ഗ​വേ​ഷ​ണ​ത്തി​നും പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ടു​ക​ൾ​ക്കും മ​റ്റു​മാ​യി 12.5 കോ​ടി രൂ​പ​യും താ​ൻ ചെ​ല​വാ​ക്കി​യി​ട്ടു​ണ്ടെ​ന്നും സം​വി​ധാ​യ​ക​ൻ നോ​ട്ടീ​സി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.


ആ​ദ്യം ക​രാ​ർ ലം​ഘി​ച്ച​ത് എം​ടി​യാ​ണെ​ന്നു സം​വി​ധാ​യ​ക​ൻ ആ​രോ​പി​ക്കു​ന്നു. ര​ണ്ടാ​മൂ​ഴം എ​ന്ന പ്രോ​ജ​ക്ട് ന​ട​ക്ക​രു​തെ​ന്ന് ആ​ഗ്ര​ഹ​മു​ള്ള കു​റേ ശ​ക്തി​ക​ളു​ടെ തെ​റ്റാ​യ പ്ര​ച​ര​ണ​ത്തി​ൽ എം​ടി വീ​ണു​പോ​യ​താ​ണ് ഈ ​പ്രോ​ജ​ക്ട് മു​ന്നോ​ട്ടു പോ​കാ​തി​രി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്നും ശ്രീ​കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി.



Share this News Now:
  • Google+
Like(s): 123