09 January, 2020 05:34:55 PM


കെ.എസ്.ആര്‍.ടി.സി. ബസില്‍ മാലമോഷണം; തൂത്തുക്കുടി സ്വദേശിനി യുവതി അറസ്റ്റില്‍



കൊട്ടാരക്കര : കെ.എസ്.ആര്‍.ടി.സി. ബസില്‍ വെച്ച്‌ യാത്രക്കാരിയുടെ മാലകവര്‍ന്ന തമിഴ്‌നാട് സ്വദേശിനിയെ പോലീസ് പിടികൂടി. തൂത്തുക്കുടി സ്വദേശിനി കീര്‍ത്തി(29)യാണ് അറസ്റ്റിലായത്. മൈലം കൊച്ചാലുംമൂട് നാരായണവിലാസത്തില്‍ ദേവകിയമ്മ(67)യുടെ സ്വര്‍ണമാലയാണ് ഇവര്‍ മോഷ്ടിച്ചത്. കൊട്ടാരക്കര സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു സംഭവം.


മാല തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ.മോഹനന്‍, വനിത എസ്.ഐ. മോനിക്കുട്ടി, പോലീസ് ഉദ്യോഗസ്ഥരായ ലീന, ഷൈനി, ലത എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K