09 January, 2020 12:46:15 PM


പാലക്കാട് കാണാതായ പശു ചത്ത നിലയില്‍: ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം



പാലക്കാട്: കാണാതായ പശുവിനെ കൈകാലുകള്‍ ബന്ധിച്ച് കൊന്ന നിലയില്‍ കണ്ടെത്തി. മണ്ണാര്‍കാട് മാസപ്പറമ്പ് സ്വദേശി വിനോദിന്റെ പശുവിനെയാണ് കഴിഞ്ഞ 5ന് കാണാതായത്. പുഴയോരത്ത് കെട്ടിയിരുന്ന പശുവിനെ അയല്‍വാസി അഴിച്ചുകൊണ്ടുപോകുന്നത് കണ്ടവരുണ്ടത്രേ. എന്നാല്‍ രണ്ട് ദിവസം തെരഞ്ഞിട്ടും കണ്ടില്ല.

കഴിഞ്ഞ ദിവസം രാത്രിയാണ് കുറ്റികാട്ടില്‍ പശു ചത്തു കിടക്കുന്നത് കണ്ടത്. കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു. ഇതിനിടെ പശുവിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവും ഉയര്‍ന്നു. മൃഗഡോക്ടര്‍ ത്തെി പോസ്റ്റ്‌മോര്‍ട്ടം നടത്തി. പീഡിപ്പിച്ചിട്ടുണ്ടോ എന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ പറയാനാവു എന്ന് മണ്ണാര്‍കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ കൈരളി വാര്‍ത്തയോട് പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K