09 January, 2020 11:48:33 AM


വാഹനാപകടത്തിൽ മഞ്ചേശ്വരം സ്വദേശികളായ മൂന്ന് ശബരിമല തീർഥാടകർ മരിച്ചു



ബംഗളൂരു: വാഹനാപകടത്തിൽ ശബരിമല തീർഥാകടരായ മൂന്ന് പേർ മരിച്ചു. ശബരിമല തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാസർഗോഡ് മഞ്ചേശ്വരം സ്വദേശി അക്ഷയ്, അങ്ങാടിപദവ് സ്വദേശി മോനപ്പ മേസ്ത്രി, ബെജ്ജ സ്വദേശി കിശൻ എന്നിവരാണ് മരിച്ചത്. ബാംഗ്ലൂരിന് സമീപം ഗുഡേമാരനഹല്ലിക്ക് ഇന്ന് പുലർച്ചെയായിരുന്നു അപകടം. അപകടത്തിൽ ആറ് പേർക്ക് ഗുരുതരമായ പരിക്കേറ്റു. ശബരിമല ദർശനത്തിന് ശേഷം തിരുപ്പതിയിലെത്തി മഞ്ചേശ്വരത്തേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K