08 January, 2020 05:17:23 PM


മുറ്റത്തെ 'കോലം' കണ്ടാണ് ഇന്നും ഗവി ഗ്രാമം ഉറക്കമുണരുന്നത്



സീതത്തോട്: വീടിന്റെ ഐശ്വര്യവും നാടിന്റെ കെടാവിളക്കുമായ മുറ്റത്തെ 'കോലം' കണ്ടാണ് ഇന്നും ഗവി ഗ്രാമം ഉണരുന്നത്. ശ്രീലങ്കയില്‍ നിന്ന് 197780 കാലഘട്ടത്തില്‍ കുടിയേറിയ തമിഴ് വംശജരുടെ പിന്‍മുറക്കാരാണ് മനോഹരമായ കോലങ്ങള്‍ ഇന്നും വരയ്ക്കുന്നത്. ഇവര്‍ക്കൊപ്പം തമിഴ്നാട്ടില്‍ നിന്നുള്ളവരും എത്തിയതോടെ പൂര്‍ണമായും തമിഴ് സംസ്‌കാരമാണ് ഗവിയില്‍ ഇപ്പോഴുള്ളത്.


ഗവി കെഎഫ്ഡിസിയിലെ തൊഴിലാളികളായ തമിഴ് വംശജര്‍ മീനാര്‍, പമ്പ, ഗവി, 14ാം മൈല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ  താമസിക്കുന്നത്. നാട്ടിലെ പ്രധാന ഉത്സവങ്ങളില്‍ ഒന്നായ മകരപ്പൊങ്കലിനോടനുബന്ധിച്ച് (മകരവിളക്ക്) എല്ലാ വീടുകളുടെയും മുറ്റങ്ങള്‍ കോല്‍ക്കളങ്ങളാല്‍ നിറയും. അരിമാവ് പൊടിയാണ് കളങ്ങള്‍ വരയ്ക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഇപ്പോള്‍ കളര്‍ പൊടിയും വെളുത്ത പാറപ്പൊടിയും കളമെഴുതാന്‍ ഉപയോഗിക്കുന്നുണ്ട്. വീട്ടിലെ മുതിര്‍ന്ന സ്ത്രീകളാണ് പ്രധാനമായും കളങ്ങള്‍ വരയ്ക്കുന്നത്. ചാണക വെള്ളം തളിച്ച് ശുദ്ധി വരുത്തിയ ശേഷമാകും കളം വരച്ചു തുടങ്ങുക. ഇവര്‍ക്കു സഹായമായി ഊരിലെ കുട്ടികളും ഒപ്പം കൂടും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K