06 January, 2020 09:28:20 PM


തീര്‍ത്ഥാടക സംഘത്തിന്‍റെ വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു



കോന്നി : തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പത്തനാപുരം പട്ടാഴി വടക്കേക്കര ചെളിക്കുഴി രാജ് ഭവനില്‍ മഹേഷ്‌കുമാര്‍ (32) ആണ് മരിച്ചത്. തലയ്ക്കു പരുക്കേറ്റ ഭാര്യ ശിവപാര്‍വതിയെ (21) പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ 1.30ന് സംസ്ഥാന പാതയില്‍ കോന്നി മാരൂര്‍പാലത്തിനു സമീപം ടിവിഎം ആശുപത്രിക്കു മുന്നിലാണ് അപകടം.


ശബരിമല ദര്‍ശനം കഴിഞ്ഞ് ചെന്നൈ ശെങ്കല്‍പേട്ടയിലേക്കു മടങ്ങിയ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാനാണ് ഓട്ടോയില്‍ ഇടിച്ചത്. തീര്‍ഥാടക വാഹനത്തിന്‍റെ ഡ്രൈവര്‍ കാഞ്ചീപുരം സ്വദേശി ഭാസ്‌കറിനെ (44) പോലീസ് കസ്റ്റഡിയില്‍ എടുത്തു. വി ഗാര്‍ഡ് സോളര്‍ യൂണിറ്റിലെ ഡിസൈന്‍ എന്‍ജിനീയറായ മഹേഷ് ഭാര്യയുടെ വീടായ വകയാര്‍ കൈതക്കര ഓംകാരത്തില്‍ എത്തിയതായിരുന്നു. ഇവിടെനിന്ന് ഭാര്യാപിതാവിന്റെ ഓട്ടോറിക്ഷയുമായി ശിവപാര്‍വതിക്ക് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നതിനായി ഫോട്ടോ എടുക്കാന്‍ കോന്നിയിലേക്കു പോയപ്പോഴാണ് അപകടമുണ്ടായത്. മകള്‍: തീര്‍ഥ (2 മാസം).







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K