05 January, 2020 06:14:16 PM


'പുതുവർഷം, അതേ ഞാൻ'; ടോപ് ലെസ് ചിത്രം പങ്കുവെച്ച് നടിയും മോഡലുമായ പദ്മ ലക്ഷ്മി



കൊച്ചി: സമൂഹ മാധ്യമത്തില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള നടിയും മോഡലും എഴുത്തുകാരിയുമാണ് പദ്മ ലക്ഷ്മി. പുതുവര്‍ഷത്തോടനുബന്ധിച്ച് താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ നെഞ്ചേറ്റിയിരിക്കുന്നത്.  പുതുവര്‍ഷം, അതേ ഞാന്‍ എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം തന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചത്. വോഗ് ഇന്ത്യക്കു വേണ്ടിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്.


യുഎസ് മാഗസിനായ ദി ന്യൂയോർക്കർ പ്രിയങ്ക ചോപ്രയുടേതെന്നു കരുതി പദ്മ ലക്ഷമിയുടെ ചിത്രം പ്രസിദ്ധീകരിച്ചതോടെ അടുത്തിടെ പദ്മ ലക്ഷ്മി വീണ്ടും വാർത്തകളിൽ ഇടംനേടിയിരുന്നു. യുഎസ് മാഗസിന്റെ പേരു ബോധപൂർവം തെറ്റിച്ചായിരുന്നു പദ്മ ലക്ഷ്മി ഇതിനോട് പ്രതിഷേധിച്ചത്. തെറ്റു ചൂണ്ടിക്കാണിക്കാൻ സ്ക്രീൻഷോട്ട് ഷെയർ ചെയ്ത പദ്മ ലക്ഷ്മി ദി ന്യൂയോർക്കർ എന്ന പേരു തെറ്റിച്ച് ദി ന്യൂയോർക്ക് ഡെയ്‍ലി ന്യൂസ് എന്നാണു വിശേഷിപ്പിച്ചത്. ചിലർക്കു ഞങ്ങളെല്ലാം ഒരുപോലെയാണെന്നു തോന്നും... പക്ഷേ എന്ന കുറിപ്പും ഇതോടൊപ്പമുണ്ടായിരുന്നു. തെറ്റു സംഭവിച്ച പോസ്റ്റ് ദി ന്യൂയോർക്കർ പിന്നീടു നീക്കി.



Share this News Now:
  • Google+
Like(s): 216