04 January, 2020 11:20:46 AM


നടിയെ ആക്രമിച്ച കേസ്: പ്രതിപ്പട്ടികയില്‍ നിന്ന് ദിലീപിനെ ഒഴിവാക്കില്ല; ഹര്‍ജി തള്ളി



കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍നിന്നു തന്നെ ഒഴിവാക്കണമെന്ന നടന്‍ ദിലീപിന്‍റെ അപേക്ഷ വിചാരണ കോടതി തള്ളി. കേസില്‍ തന്നെ പ്രതി ചേര്‍ക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണു ദിലീപ് കോടതിയെ സമീപിച്ചത്. എന്നാല്‍ ദിലീപിനെ പ്രതിയാക്കാന്‍ പാകത്തിലുളള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ഇത് കോടതി അംഗീകരിച്ചു. കേസിന്‍റെ വിചാരണ തുടങ്ങും മുമ്പുള്ള പ്രാരംഭ വാദത്തിനിടയിലാണ് ദിലീപ് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കോടതിക്കു മുമ്പിലെത്തിയത്.



Share this News Now:
  • Google+
Like(s): 3.7K