03 January, 2020 11:40:57 PM


ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബ് നവീകരിച്ച ഓഫീസ് ഉദ്ഘാടനം 5ന്



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബിന്‍റെ നവീകരിച്ച ഓഫീസ് 5ന് 2 മണിക്ക് തോമസ് ചാഴികാടന്‍ എം പി ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് ബെന്നി ഫിലിപ്പിന്‍റെ അദ്ധ്യക്ഷതയില്‍ അഡ്വ.കെ.സുരേഷ് കുറുപ്പ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. മലയാള മനോരമ മുന്‍ ലേഖകന്‍ എം.ജെ.ജോസ്, ഫോട്ടോഗ്രാഫര്‍ ജോസഫ് പോള്‍ എന്നിവരെ മോന്‍സ് ജോസഫ് എംഎല്‍എ ആദരിക്കും. സ്റ്റാര്‍ വിഷന്‍ ക്യാമറാമാനായിരുന്ന അന്തരിച്ച ടോണി വെമ്പള്ളിയുടെ ഫോട്ടോ നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് അനാശ്ചാദനം ചെയ്യും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K