02 January, 2020 03:04:14 PM


വനം വകുപ്പിന്‍റെ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അപകടം: വനിതാ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറും മരിച്ചു



പാലക്കാട്: അട്ടപ്പാടിയിലെ ചെമ്മണൂരില്‍ വനം വകുപ്പിന്‍റെ ജീപ്പ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വനിതാ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ മരിച്ചു. അട്ടപ്പാടി റെയ്ഞ്ച് ഓഫീസര്‍ പാലക്കാട് യാക്കര സ്വദേശിനി ശര്‍മിള (32) ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇവര്‍.


വാഹനം ഓടിച്ചിരുന്ന മുക്കാലി സ്വദേശി ഉബൈദ് ചികിത്സയില്‍ കഴിയവേ കഴിഞ്ഞ മാസം 27ന് മരിച്ചിരുന്നു. കഴിഞ്ഞ 24 നാണ് കൈവരി ഇല്ലാത്ത പാലത്തില്‍ നിന്നും ജീപ്പ് ഭവാനി പുഴയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്. ചെമ്മണൂരിലെ പുഴയ്ക്ക് കുറുകെ ഉള്ള ചെറിയ പാലം മുറിച്ചുകടക്കുന്നതിനിടെയായിരുന്നു ജീപ്പ് പുഴയിലേക്ക് മറിയുകയായിരുന്നു.  കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന കൈവരികള്‍ നന്നാക്കാത്തതാണ് ജീപ്പ് പുഴയിലേക്ക് മറിയാന്‍ കാരണം.



Share this News Now:
  • Google+
Like(s): 4.8K