02 January, 2020 02:27:40 PM


റെക്കോര്‍ഡ് 'കുടി'യുമായി മലയാളികള്‍; പുതുവത്സര തലേന്ന് വിറ്റത് 68.57 കോടിയുടെ മദ്യം



തിരുവനന്തപുരം: പുതുവത്സര തലേന്ന് റെക്കോര്‍ഡ് കുടിയുമായി മലയാളികള്‍. ബെവ്‌കോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 68.57 കോടിയുടെ മദ്യമാണ് ഇത്തവണ ഒറ്റ ദിവസം വിറ്റത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 8 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തില്‍ പുതുവത്സര തലേന്ന് 63 കോടിയായിരുന്നു വില്‍പ്പന.


പുതുവത്സര ദിന തലേന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കച്ചവടം നടന്നത് തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ മദ്യവില്‍പ്പന ശാലയിലാണ്. ഇവിടെ 88 ലക്ഷം രൂപയുടെ മദ്യമാണ് ഒരു ദിവസം വിറ്റത്. ക്രിസ്മസ് -ന്യൂ ഇയര്‍ ഉള്‍പ്പെടുന്ന 10 ദിവസത്തെ വില്‍പ്പനയിലും വര്‍ദ്ധനവ് ഉണ്ട്. 522 കോടിയാണ് ഈ കാലയളവിലെ വില്‍പ്പന. കഴിഞ്ഞ വര്‍ഷം ഇത് 512 കോടിയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K