02 January, 2020 01:30:39 PM


കാഞ്ഞിരപ്പള്ളിയില്‍ സീബ്രാ ലൈനില്‍ ടൂറിസ്റ്റ്‌ ബസിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു



കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി 26 മൈൽ ജംഗ്ഷനു സമീപം സീബ്രാ ലൈൻ  കടക്കുന്നതിനിടയിൽ വിവാഹ പാര്‍ട്ടി സഞ്ചരിച്ച ടുറിസ്റ്റ്‌ ബസിടിച്ചു മധ്യവയസ്കൻ മരിച്ചു. പലപ്ര സ്വദേശി കിഴക്കേതിൽ രാജേന്ദ്രൻ ( മൈക്ക് ഷാജി - 53 ) ആണ്  മരിച്ചത്. ഇന്ന് രാവിലെ എട്ടേമുക്കാലോടെയായിരുന്നു അപകടം.


ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജയശ്രീ. മക്കൾ : ജയകൃഷ്ണൻ, ജയലക്ഷ്‍മി, യദുകൃഷ്ണൻ. അപകടം അടുത്ത്  നിന്നു കണ്ട കുളപ്പുറം സ്വദേശിനിയായ വീട്ടമ്മ,   ബോധരഹിതയായതോടെ  കാഞ്ഞിരപ്പള്ളി താലൂക്ക്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Google+
Like(s): 3.7K