30 December, 2019 09:58:12 PM


വീണ്ടും ക്യാമറാ കണ്ണുകളില്‍ തിളങ്ങി മല്ലപ്പള്ളി



മല്ലപ്പള്ളി :  മല്ലപ്പള്ളി സെന്‍ട്രല്‍ കവലയിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ഇടിമിന്നലില്‍ കേടായ ക്യാമറകള്‍ ഒന്നരമാസം മുന്‍പാണ് അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചെടുത്തിരുന്നു. കേടുപാടുകള്‍ പരിഹരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രവര്‍ത്തനക്ഷമമാക്കിയത്. സെന്‍ട്രല്‍ ജംക്ഷനിലെയും വലിയപാലത്തിനു സമീപത്തെയും ക്യാമറകള്‍ക്കാണ് ഇടിമിന്നലില്‍ കേടുപാടുകള്‍ സംഭവിച്ചത്. 


സെന്‍ട്രല്‍ കവലയില്‍ എല്ലാ വശങ്ങളിലേക്കും തിരിയുന്ന ക്യാമറയും പ്രവര്‍ത്തനരഹിതമായിരുന്നു. പഞ്ചായത്ത് പദ്ധതിയിലെ തുക വിനിയോഗിച്ച് 2 വര്‍ഷം മുന്‍പാണ് 7 ഹൈഡെഫനിഷന്‍ ബുള്ളറ്റ് ക്യാമറകളും 2 കറങ്ങുന്ന ക്യാമറകളും ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചത്. രാത്രിയിലും പകലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ പൊലീസിനു കൈമാറുകയും ചെയ്തിരുന്നു. ക്യാമറകളില്‍ നിന്നു ലഭിക്കുന്ന ദൃശ്യങ്ങള്‍ സര്‍ക്കിള്‍ ഓഫിസിലെ മോണിറ്ററിങ് വിഭാഗത്തിന് തല്‍സമയം ലഭിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K