27 December, 2019 09:39:11 PM


യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബീഹാര്‍ സ്വദേശിയെ പോലീസ് പിടികൂടി



ചെങ്ങന്നൂര്‍ : വീട്ടില്‍ ആരുമില്ലയെന്ന് ഉറപ്പുവരുത്തിയ ശേഷം യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബീഹാര്‍ സ്വദേശിയെ പോലീസ് പിടികൂടി. ബീഹാര്‍ - ഭഗല്‍പ്പൂര്‍ ജില്ലയില്‍ നാരായണ്‍പൂര്‍ വില്ലേജില്‍ നിരഞ്ജന്‍ മണ്ഡലിന്റെ മകന്‍ രാജന്‍സ് (28)നെയാണ് ചെങ്ങന്നൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.


ചെങ്ങന്നൂര്‍ ആല പഞ്ചായത്തിലാണ് സംഭവം നടന്നത്. വൈകിട്ട് 6:30 ന് യുവതിയുടെ വീട്ടിലെത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുയായിരുന്നു. യുവതി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഒടിക്കൂടുകയായിരുന്നു. എന്നാല്‍ പ്രതി രക്ഷപ്പെട്ടോടി. പിന്നീട് പോലീസ് എത്തിയാണ് വാടക വീട്ടില്‍ നിന്ന് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്് ചെയ്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K