27 December, 2019 06:47:16 PM


പള്ളിയിലേക്ക് പോകുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചു; പത്താം ക്ലാസ് വിദ്യാർഥി മരിച്ചു



കോഴിക്കോട്: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കോടഞ്ചേരി മുറമ്പാത്തി ഇടമുറിയില്‍ അഷ്‌റഫിന്റെയും റംലയുടെയും മകൻ ശാഹുല്‍ മുഹമ്മദ് (15) ആണ് മരിച്ചത്. താമരശ്ശേരി വട്ടക്കുണ്ട് ജുമാ മസ്ജിദിനു മുന്‍വശം ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബന്ധു വീട്ടിലെത്തിയ ശാഹുല്‍ മുഹമ്മദിനെ പള്ളിയിലേക്ക് പോകുന്നതിനിടെ കാറ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. പുല്ലൂരാംപാറ സെന്‍റ് ജോസഫ് ഹൈസ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയായ ശാഹുല്‍ മുഹമ്മദ് മുറമ്പാത്തി യൂണിറ്റ് എസ് എസ് എഫ് സെക്രട്ടറിയുമാണ്. സഹോദരങ്ങള്‍: ശാമില്‍, ശഹന. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.



Share this News Now:
  • Google+
Like(s): 193