26 December, 2019 09:50:59 PM


സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം; വൃദ്ധ മാതാവിനെ സൈനിക ഉദ്യോഗസ്ഥനായ മകന്‍ ക്രൂരമായി മര്‍ദ്ധിച്ചു



മാവേലിക്കര : സ്വത്ത് ഭാഗംവെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വൃദ്ധ മാതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചു. മാവേലിക്കര ചുനക്കരയിലാണ് സംഭവം.മുന്‍ സൈനിക ഉദ്യോഗസ്ഥനായ ശ്രീനിലയത്തില്‍ ബാലകൃഷ്ണന്‍ എന്നയാളാണ് മാതാവ് ഭവാനിയമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. പരിക്കേറ്റ ഇവരെ മാവേലിക്കര താലൂക്ക് ആശുപ?തിയില്‍ പ്രവേശിപ്പിച്ചു. ബാലകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു.




Share this News Now:
  • Google+
Like(s): 199