26 December, 2019 08:57:39 PM


ഭീമന്‍ ക്രിസ്മസ് ട്രീയുമായി മരങ്ങാട്ട് ബേബി ജോണും മകനും



തിരുവല്ല : ഭീമന്‍ ക്രിസ്മസ് ട്രീയുമായി മരങ്ങാട്ട് ബേബി ജോണും (ശാന്തന്‍) മകന്‍ ജിതിനും. നിരണത്തെ വീട്ടില്‍ ഒരുക്കിയ 15 അടി പൊക്കമുള്ള ക്രിസ്മസ് ട്രീ 10000 പിക്‌സല്‍ എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. കംപ്യൂട്ടറില്‍ പ്രോഗ്രാം ചെയ്താല്‍ ട്രീയില്‍ ലോകാത്ഭുതങ്ങള്‍ മാറിമറിയും. നക്ഷത്ര പദവി നല്‍കാവുന്ന ക്രിസ്മസ് ട്രീയാണിത്.


3 ആഴ്ച കൊണ്ട് 40000 രൂപ ചെലവാക്കിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും ക്രിസ്മസ് ട്രീയില്‍ പ്രത്യേകത വരുത്താന്‍ കേറ്ററിങ് സ്ഥാപനത്തിന്റെ ഉടമകൂടിയായ ബേബി ശ്രമിക്കാറുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K