25 December, 2019 04:48:10 PM


കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്



എരുമേലി : മണങ്ങല്ലൂരില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ  ഓട്ടോ ഡ്രൈവര്‍ മുട്ടപ്പള്ളി സ്വദേശി തടത്തില്‍ സുനില്‍ കുമാറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച രാവിലെ 11ന് മണങ്ങല്ലൂര്‍ സ്‌കൂളിനം സമീപമാണ് അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും വന്ന ഓട്ടോയെ എരുമേലി ഭാഗത്തു നിന്നുമെത്തിയ കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യുമ്പോള്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ താഴ്ച്ചയിലേക്ക് വീണു .




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K