25 December, 2019 12:43:52 PM


കൊല്ലത്തെ മാര്‍ക്കറ്റുകളില്‍ ചീഞ്ഞതും പുഴുവരിച്ചതുമായ മത്സ്യങ്ങൾ വ്യാപകമാകുന്നു



കൊല്ലം: ജില്ലയുടെ കിഴക്കൻ മേഖലകളിൽ വ്യാപകമായി ചീഞ്ഞത് പുഴുവരിച്ചതുമായ മത്സ്യങ്ങൾ വിറ്റഴിക്കുന്നതായി പരാതി. ചിതറ ഐരക്കുഴിയിലുള്ള പബ്ളിക് മാർക്കറ്റിൽ നിന്നും മത്സ്യം വാങ്ങിയവർ മത്സ്യവുമായി തിരിച്ചു മാർക്കറ്റിൽ എത്തി. പുഴുവരിക്കുന്നതും കേടായതും ദിവസങ്ങൾ പഴക്കമുളതും ഫോർമാലിൻ കലർത്തിയതുമായ മത്സ്യമാണ് ഇവിടെനിന്നും പലര്‍ക്കും ലഭിച്ചത്. സംഭവം വാർത്തയാകുമ്പോൾ മാത്രമാണ് ആരോഗ്യവകുപ്പ് പരിശോധനയുമായി ഈ സ്ഥലങ്ങളിൽ എത്തുന്നതെന്ന പരാതി നാട്ടുകാര്‍ക്കുണ്ട്.


മത്സ്യം കഴിച്ച് ചൊറിച്ചിലും അതുപോലുള്ള ശാരീരിക അസ്വസ്ഥതകളുമായി നിരവധി ആളുകളാണ് ദിനംപ്രതി ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നത്. കടക്കൽ മാർക്കറ്റിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആർ എസ് ബിജുവിന്‍റെ നേതൃത്വത്തിൽ നിരവധി തവണ ആരോഗ്യവകുപ്പ് പരിശോധന നടത്തി ചീഞ്ഞതും പുഴുവരിച്ചതുമായ മത്സ്യങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. തൊട്ടടുത്തുള്ള മാർക്കറ്റുകളിൽ ഇതുപോലെയുള്ള പരിശോധനകൾ നടത്താൻ ആരോഗ്യവകുപ്പ് ഇതുവരെയും തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K