24 December, 2019 08:49:39 PM


തമിഴ്നാട് സ്വദേശിനി യുവതി മോഷണ ശ്രമത്തിനിടയിൽ പിങ്ക് പോലീസിന്‍റെ പിടിയിൽ



കൊട്ടാരക്കര: കെ.എസ്. ആർ. ടി.സി ബസ് സ്റ്റാൻഡ് കേന്ദീകരിച്ച് മോഷണം നടത്തി വന്ന തമിഴ്നാട് സ്വദേശിനി മോഷണ ശ്രമത്തിനിടയിൽ കൊട്ടാരക്കര പിങ്ക് പോലീസിന്റെ പിടിയിലായി. തമിഴ്നാട് തൂത്തുക്കുടി ഓടത്തെരുവ് ഡോർ നമ്പർ പതിനാലിൽ കാവേരിയാണ് (45) അറസ്റ്റിലായത്.  വനിത എസ്.ഐ മോനികുട്ടി, വനിത എസ്.സി.പി.ഒ മാരായ ശ്രീജഭായ്, ജ്യോതി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K