23 December, 2019 09:29:37 PM


യുഎഇയില്‍ പ്രവാസി വനിത കാറിടിച്ചു മരിച്ചു;രക്ഷപ്പെട്ട കാര്‍ ഡ്രൈവറെ മണിക്കൂറുകള്‍ക്കകം പേലീസ് പിടികൂടി



ദുബായ്: യുഎഇയില്‍ പ്രവാസി വനിത കാറിടിച്ചു മരിച്ചു.ജുമൈറ 2ലായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ഇവരെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.അപകടമുണ്ടാക്കിയ ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട കാര്‍ ഡ്രൈവറെ 3 മണിക്കൂറുകള്‍ക്കകംപേലീസ് പിടികൂടി.


50നോടടുത്ത് പ്രായമുള്ള സ്ത്രീ ഗുരുതരമായി പരിക്കേറ്റ നിലയില്‍ റോഡില്‍ കിടക്കുന്നുവെന്ന വിവരമാണ് ദുബായ് പോലീസിന് ലഭിച്ചത്. ട്രാഫിക് പട്രോള്‍ സംഘവും പാരാമെഡിക്കല്‍ ജീവനക്കാരും സ്ഥലത്തെത്തി ഇവരെ റാഷിദ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


തൊട്ടടുത്തുള്ള അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. അനുമതിയില്ലാത്ത സ്ഥലത്തുകൂടി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സ്ത്രീയെ കാറിടിച്ചത്. വേഗതയില്‍ വന്ന കാറിടിച്ച് നിലത്തുവീണ ഇവര്‍ക്ക് റോഡരികിലെ നടപ്പാതയില്‍ തലയിടിച്ചാണ് ഗുരുതര പരിക്കേറ്റത്. അപകടമുണ്ടായ ഉടന്‍ ഇയാള്‍ തന്റെ നിസാന്‍ പട്രോള്‍ കാറുമായി സ്ഥലത്തുനിന്ന് രക്ഷപെട്ടു. കാറിന്റെ ഒരു ഭാഗം സംഭവസ്ഥലത്ത് തകര്‍ന്നുവീണിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K