21 December, 2019 06:14:41 PM


കരോള്‍ സംഘം കൊട്ടിപാടി എത്തിയത് പോലീസ് സ്‌റ്റേഷനില്‍; പുഞ്ചിരിയോടെ പോലീസുകാര്‍



പുല്ലാട്: പോലീസ് സ്‌റ്റേഷനു മുമ്പില്‍ കൊട്ടിപാടിയെത്തിയ ക്രസ്തുമസ് കരോള്‍ സംഘത്തെ പുഞ്ചിരിയോടെ സ്വീകരിച്ച് കോയിപ്പുറത്തെ പോലീസുകാര്‍. വെള്ളിയാഴ്ച രാതിയാണ് കുട്ടികള്‍ കരോള്‍ ഗാനവുമായി കോയിപ്പുറം പോലീസ് സ്‌റ്റേഷനിലേക്ക് എത്തിയത്. കുട്ടികള്‍ പാടാന്‍ തുടങ്ങിയതോടെ പോലീസുകാര്‍ ഗേറ്റ് തുറന്നു. കുട്ടികള്‍ക്ക് ചെറിയ ഒരു സംഭാവനയും നല്‍കിയാണ് ഉദ്യോഗസ്ഥര്‍ വിട്ടയച്ചത്. പോലീസുകാരെയും പോലീസ് സ്‌റ്റേഷനുകളെയും ഭയത്തോടെ കാണുന്നവര്‍ക്ക് ഒരു മാതൃകയാവുകയാണ് ഈ കുട്ടികള്‍. ഇതിന്‍റെ വീഡിയോ എടുക്കാനും കുട്ടികള്‍ മറന്നില്ല.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K