20 December, 2019 03:16:02 PM


മുന്‍ മന്ത്രിയും എന്‍സിപി സംസ്ഥാന പ്രസിഡന്‍റുമായ തോമസ് ചാണ്ടി എംഎല്‍എ അന്തരിച്ചു



കൊച്ചി: മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. എന്‍സിപി സംസ്ഥാന അധ്യക്ഷനാണ് തോമസ് ചാണ്ടി. എറണാകുളത്തെ വീട്ടിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദരോഗ ബാധിതനായിരുന്നു. ചേന്നംകരി വി.സി തോമസിന്‍റെയും ഏലിയാമ്മയുടെയും മകനായി 1947 ആഗസ്ത് 29ന് ജനിച്ചു. ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിങ്ങ് ടെക്നോളജിയില്‍ നിന്നും ടെലികമ്മ്യുണിക്കേഷൻ എഞ്ചിനിയറിങ്ങിൽ ഡിപ്ലോമ നേടിയ ഇദ്ദേഹം കുവൈത്ത് കേന്ദ്രമാക്കിയുളള പ്രമുഖ വ്യവസായി കൂടിയാണ്.  

കേരളത്തിലെ ആദ്യ പ്രവാസി എം എല്‍ എ എന്ന നിലയിലായിരുന്നു തോമസ്‌ ചാണ്ടിയുടെ പ്രസക്തി. കുവൈറ്റില്‍ തോമസ്‌ ചാണ്ടി സ്ഥാപിച്ചതാണ് യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളും ഇന്ത്യന്‍ പബ്ലിക് സ്കൂളും. ഹോട്ട് ബ്രഡ് എന്ന അദ്ദേഹത്തിന്‍റെ ബേക്കറി കുവൈറ്റില്‍ പ്രശസ്തമായിരുന്നു. ഭാര്യ: മേഴ്സിക്കുട്ടി, മക്കള്‍: ബെറ്റി, ഡോ. ടോബി, ടെസി, മരുമക്കള്‍ : ഡോ. അന്‍സു, ജോയല്‍ ജേക്കബ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K