19 December, 2019 05:30:12 PM


വിനോദസഞ്ചാരത്തിനെത്തിയ മൂന്നു യുവാക്കള്‍ വയനാട്ടില്‍ മുങ്ങിമരിച്ചു



കല്‍പ്പറ്റ:  വിനോദസഞ്ചാരത്തിനെത്തിയ മൂന്നു യുവാക്കള്‍ മുങ്ങിമരിച്ചു. മേപ്പാടി ചുളിക്ക പൊന്‍കുണ്ട് പുഴയിലെ വെള്ളക്കെട്ടിലാണ് അപകടം. കായംകുളം പെരുമ്പള്ളി സ്വദേശികളായ ബിജുലാൽ, ജിതിൻ കാർത്തികേയൻ, നിധിൻ എന്നിവരാണ് മരിച്ചത്. ആഴമുള്ള സ്ഥലത്ത് കുളിക്കുന്നതിനിടെയായിരുന്നു അപകടം.


വെള്ളത്തിലാണ്ടുപോയ ഒരാളെ രക്ഷിക്കുന്നതിനിടെ മറ്റ് രണ്ട് പേർ അപകടത്തിൽപ്പെടുകയായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ. ആറു പേരടങ്ങിയ സംഘമാണ് മേപ്പാടിയിൽ വിനോദയാത്രക്കെത്തിയത്.



Share this News Now:
  • Google+
Like(s): 298