17 December, 2019 05:16:40 PM


999 മലകള്‍ക്കും പ്രകൃതിയ്ക്കും മല വില്ലും അങ്ക മുദ്രയും ഇന്ന് സമര്‍പ്പിക്കും



കോന്നി : കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഇന്ന് സമര്‍പ്പണം ചെയ്യുന്ന 999 മലകള്‍ക്കുള്ള പവിത്രമായ മല വില്ലും അങ്ക മുദ്രയും വഹിച്ചുള്ള രഥ ഘോക്ഷയാത്ര വിവിധ ക്ഷേത്രങ്ങള്‍ കാവുകള്‍ കളരികള്‍ മലകള്‍ മലനടകള്‍ എന്നിവിടെ പ്രദിക്ഷണം ചെയ്തു. ആലപ്പുഴ അഴീക്കല്‍ സമുദ്രത്തില്‍ മലവില്ലിനും മുദ്രകള്‍ക്കും പൂജകള്‍ അര്‍പ്പിച്ചു.

ഇന്ന് രാവിലെ കല്ലേലി കാവില്‍ മല വില്ല് സമര്‍പ്പിച്ചു കൊണ്ട് മലയ്ക്ക് കരിക്ക് പടേനി നടത്തും. കാവ് മുഖ്യ ഊരാളി ഭാസ്കരന്‍, വിനീത് ഊരാളി എന്നിവര്‍ കാര്‍മികത്വം വഹിക്കും


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K