17 December, 2019 10:10:27 AM


മലയാളത്തില്‍ നിന്നുള്ള രണ്ട് 'എം.ജി.ആർ.'മാർ ഒന്നിക്കുന്നു; തമിഴ് ചിത്രമായ റാമില്‍



കൊച്ചി: മലയാള സിനിമയിൽ നിന്നും എം.ജി.ആർ. ആയി വെള്ളിത്തിരയിൽ എത്താൻ കഴിഞ്ഞ രണ്ടു നടന്മാരാണ് മോഹന്‍ലാലും ഇന്ദ്രജിത്തും. ഇരുവർ എന്ന മണിരത്നം ചിത്രത്തിൽ മോഹൻലാൽ ആനന്ദൻ ആയപ്പോൾ, ഗൗതം വാസുദേവ് മേനോന്‍റെ വെബ് സീരീസായ ക്വീനിൽ ജി.എം.ആർ. എന്ന വേഷം കൈകാര്യം ചെയ്ത് കയ്യടി നേടുകയാണ് ഇന്ദ്രജിത്. നിലവിൽ ഇന്‍റർനെറ്റ് സ്ട്രീമിംഗ് പ്ലാറ്റുഫോമായ എം.എക്സ്.പ്ലെയറിൽ ക്വീൻ പ്രദർശനം തുടരുന്നു.


ഇനി ഈ രണ്ട് 'എം.ജി.ആർ.'മാരും ഒന്നിച്ച് വെള്ളിത്തിരയിൽ എത്തുന്നത് പ്രേക്ഷകർക്ക് കാണാം. അതും തമിഴിൽ. മലയാള ചിത്രം ലൂസിഫറിന് ശേഷം മോഹൻലാലും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ് ജീത്തു ജോസഫിന്‍റെ തമിഴ് ചിത്രം റാം. നായക പ്രാധാന്യമുള്ള വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുക. മോഹൻലാലിന്‍റെ നായികയായി തൃഷ വേഷമിടും.



Share this News Now:
  • Google+
Like(s): 4.8K