16 December, 2019 08:17:29 PM


ബസ് ടെര്‍മിനല്‍ കേന്ദ്രീകരിച്ച് പോക്കറ്റടിയും മോഷണവും പതിവാകുന്നു



തിരുവല്ല : കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കേന്ദ്രീകരിച്ച് പോക്കറ്റടിയും മോഷണവും പതിവാകുന്നുവെന്ന് പരാതി. നിരന്തരമായി യാത്രക്കാരുടെ പഴ്‌സ്, ബാഗ്, മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു യാത്രക്കാരന്റെ മൊബൈലും സ്ത്രീയുടെ പണമടങ്ങിയ പഴ്‌സും മോഷണം പോയി. 


വൈകിട്ട് മൂന്നരയ്ക്കും 7നും ഇടയില്‍ ബസ് സ്റ്റാന്‍ഡില്‍ പോക്കറ്റടി പതിവാണ്. പലരും പരാതി പറയാന്‍ നില്‍ക്കാതെ പോകുന്നതിനാല്‍ പൊലീസിനും ഇതിനെ പറ്റി വലിയ വ്യക്തതയില്ല. യാത്രക്കാരുടെ ബാഗും മറ്റും മോഷ്ടിക്കുന്ന സംഘവും ഉണ്ട്. എടുത്തശേഷം തിരിച്ചറിയല്‍ രേഖകളുള്‍പ്പെടെ റോഡിലേക്കും മറ്റും വലിച്ചെറിയുന്നത് പതിവാണ്. മുന്‍പ് പൊലീസ് എയ്ഡ് പോസ്റ്റ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തനം നിലിച്ചിരിക്കുകയാണ്




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K