15 December, 2019 03:23:22 PM


പ്രക്ഷോഭത്തെ തുടര്‍ന്ന് അസം ഭക്ഷ്യ ക്ഷാമത്തിലേക്ക്! ചിക്കന്‍ കിലോയ്ക്ക് 500 രൂപ, ഉള്ളി 250



ഗുവാഹത്തി: ഗുവാഹത്തിയിലെ ഇന്നത്തെ ചിക്കല്‍ വില കേട്ടാല്‍ ഞെട്ടും. കിലോയ്ക്ക് വില 500 രൂപയാണ് ഇന്നത്തെ നിരക്ക്. അസമില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കനത്ത പ്രക്ഷോഭം ആരംഭിച്ചതോടെയാണ് ഗുവാഹത്തില്‍ വില കുത്തനെ ഉയര്‍ന്നത്.

പ്രക്ഷോഭത്തെ തുടര്‍ന്ന് സംസ്ഥാനം വലിയ ഭക്ഷ്യ ക്ഷാമം നേരിടുന്നുണ്ട്. എടിഎമ്മുകള്‍ ഇവിടെ കാലിയായ സ്ഥിതിയാണ്. പച്ചക്കറികള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും തീപിടിച്ച വിലയാണ്. ഉള്ളിക്ക് രാജ്യത്ത് വില കുറയാന്‍ തുടങ്ങിയെങ്കിലും ഗുവാഹത്തിയില്‍ കിലോയ്ക്ക് 250 രൂപയാണ് വില. വെറും പത്ത് രൂപ വിലയുണ്ടായിരുന്ന ഒരു കെട്ട് ചീരയ്ക്ക് കൊടുക്കേണ്ടത് 60 രൂപയായി.

പ്രക്ഷോഭം തുടങ്ങിയതോടെ ഇവിടങ്ങളില്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യത കുറഞ്ഞു. ബംഗാള്‍ അതിര്‍ത്തിയില്‍ പച്ചക്കറികളുമായി വന്ന ചരക്ക് ലോറികള്‍ കുടുങ്ങിക്കിടക്കുന്നതും പ്രതിസന്ധിയായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചേ മതിയാകൂ എന്നാണ് അസം ചേംബര്‍ ഓഫ് കൊമേഴ്‌സിന്‍റെ ആവശ്യം


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K