14 December, 2019 03:34:24 PM


അനധികൃതമായി മത്സ്യ ബന്ധനം നടത്തിയ കര്‍ണാടക ബോട്ട് പോലീസ് പിടികൂടി



കാസര്‍കോട്: അനധികൃതമായി മത്സ്യ ബന്ധനം നടത്തിയ കര്‍ണാടക ബോട്ട് പോലീസ് പിടികൂടി. വെള്ളിയാഴ്ച്ച നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപത്തു വെച്ചാണ് വെള്ളിയാഴ്ച്ച തളങ്കര തീരദേശ പൊലീസ് ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച രാവിലെ ഈ പ്രദേശത്ത് ബോട്ട് കണ്ട മത്സ്യ തൊഴിലാളികളാണ് പോലീസില്‍ വിവരം നല്‍കിയത്. കസ്റ്റഡിയിലെടുത്ത ഇവരെ ഫിഷറീസ് വകുപ്പിന് കൈമാറിയതായി പോലീസ് പറഞ്ഞു. തീരത്ത് നിന്ന് മത്സ്യ ബന്ധനം പാടില്ലെന്ന നിയമം ലംഘിച്ചതിന് ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.


Share this News Now:
  • Google+
Like(s): 52