14 December, 2019 02:43:44 PM


പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ത്താല്‍: യൂത്ത് ലീഗ് നിലപാട് വ്യക്തമാക്കി പികെ ഫിറോസ്



കോഴിക്കോട്: പൗരത്വ നിമയ ഭേദഗതിക്കെതിരെ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 17 ന് പ്രഖ്യാപിച്ച സംസഥാന ഹര്‍ത്താലുമായി മുസ്ലിംയൂത്ത് ലീഗിന് യാതൊരുവിധ ബന്ധവുമില്ലെന്ന് സംഘടനാ സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട പ്രചരണ പ്രവര്‍ത്തനങ്ങളിലോ ഹര്‍ത്താല്‍ നടത്തുന്നതിനോ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യാതൊരു കാരണവശാലും പങ്കാളികളാകരുതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ഡിഎച്ച്‌ആര്‍എം, ജമാഅത്ത് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളും മനുഷ്യാവാകശാ പ്രവര്‍ത്തകരും അടങ്ങുന്ന സംയുക്ത സമിതിയാണ് ഡിസംബര്‍ 17 ന് സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.


Share this News Now:
  • Google+
Like(s): 202