13 December, 2019 07:35:33 PM


ദുബായില്‍ റോഡിലൂടെ നടന്നുപോയ കൊല്ലം ചടയമംഗലം സ്വദേശി വാഹനമിടിച്ച് മരിച്ചു



ദുബായ് : പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി ഷാജി ( ഉമ്മര്‍ കണ്ണ് ഷാജി-50) ആണ് മരിച്ചത്. ദുബായ് മുറാഖബാദില്‍ വെച്ച് വെള്ളിയാഴ്ച രാവിലെയാണ്  അപകടം ഉണ്ടായത്. റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു അപകടം. ദുബായിലെ അലൂമിനിയം കമ്പനിയില്‍ സീനിയര്‍ ഓപ്പറേറ്ററായിരുന്നു ഷാജി. ഭാര്യ: ഷൈനി മക്കള്‍: ഹസ്‌നു ഷാജി,ഹാഫിസ് മുഹമ്മദ് ,മാതാവ്: മഞ്ജു ബീഗം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K