12 December, 2019 09:41:07 PM


വീണ്ടും തോല്‍വി: ചെന്‍ യൂഫെയോട് പരാജയമേറ്റു വാങ്ങി ഫൈനല്‍സില്‍ നിന്ന് പിവി സിന്ധു പുറത്ത്



ഹൈദരാബാദ്: ലോക ടൂര്‍ ഫൈനല്‍സിന്റെ പ്രാഥമിക റൗണ്ടില്‍ നിന്ന് ഇന്ത്യന്‍ താരം പിവി സിന്ധു പുറത്തായി. ഇന്ന് ഗ്രൂപ്പ് എയിലെ തന്റെ രണ്ടാം മത്സരത്തില്‍ ചെന്‍ യൂഫെയോട് പരാജയമേറ്റു വാങ്ങിയതോടെയാണ് സിന്ധു പുറത്തായത്. മൂന്ന് ഗെയിം പോരാട്ടത്തിലാണ് സിന്ധുവിന്റെ തോല്‍വി. 22-20ന് ആദ്യ ഗെയിം സിന്ധു നേടിയെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമിലും ഇന്ത്യന്‍ താരം പിന്നില്‍ പോയി. സ്‌കോര്‍: 22-20, 16-21, 12-21.


ഇന്നലെ ആദ്യ മത്സരത്തില്‍ സിന്ധുവിന് അകാനെ യമാഗൂച്ചിയോടും തോല്‍വിയായിരുന്നു ഫലം. നിലവിലെ ചാമ്ബ്യന്‍ കൂടിയാണ് സിന്ധു. സമീപകാലത്തായി മോശം ഫോമിലുള്ള സിന്ധുവിനെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കാണ് യമഗുച്ചി കീഴടക്കിയത്. 66 മിനുട്ടാണ് മത്സരം നീണ്ടത്. ബിഡബ്ലുഎഫില്‍ ആറാം സ്ഥാനത്തുള്ള സിന്ധു ആദ്യ സെറ്റ് നേടിയ കരുത്തുകാട്ടി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K