12 December, 2019 09:21:51 PM


പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ മറ്റൊരു പ്രതികൂടി അറസ്റ്റില്‍



അടൂര്‍ : പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ മറ്റൊരു പ്രതികൂടി അറസ്റ്റില്‍. കുന്നിട വേടമല പ്ലാക്കൊല്ല വീട്ടില്‍ ജോബിന്‍(25) ആണ് അറസ്റ്റിലായത്. ഇയാള്‍ സ്വകാര്യ ബസിലെ കണ്ടക്ടര്‍ കൂടിയാണ്.കഴിഞ്ഞ ദിവസം കറ്റാനം മൂന്നാംകുറ്റിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഇയാള്‍ നേരത്തേ ലൈംഗിക അതിക്രമങ്ങള്‍ക്കു വിധേയമാക്കിയെന്നാണു കേസ്.


കഴിഞ്ഞ 2 വര്‍ഷമായി പീഡനം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് ജോബിന്റെ കേസ് പുറത്തു വന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ജീവനക്കാരായ നിഖിലും ഹരികൃഷ്ണനും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K