12 December, 2019 07:37:34 PM


ദുബായില്‍ പിക്ക് അപ്പും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം



ദുബായ് :  ദുബായില്‍ പിക്ക് അപ്പും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ 5.30 ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം നടന്നത്. ടയര്‍ പൊട്ടിത്തെറിച്ച് റോഡിന്റെ രണ്ടാം പാതയില്‍ നിര്‍ത്തിയ വലിയ ട്രക്കില്‍ പിക്കപ്പ് പാഞ്ഞുകയറുകയായിരുന്നുവത്രേ.


മരിച്ചവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി, പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. എല്ലാ ഡ്രൈവര്‍മാരും അവരുടെ സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ദുബായ് പോലീസിന്‍റെ ട്രാഫിക് വകുപ്പ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്രൂയി പറഞ്ഞു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K