11 December, 2019 01:58:31 PM


ഒരു കുടുംബത്തിലെ അഞ്ച് പേരെ മരണത്തില്‍നിന്ന് രക്ഷിച്ച അഞ്ചാം ക്ലാസുകാരനെ ആദരിച്ച്‌ മുഖ്യമന്ത്രി



ആലപ്പുഴ: സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ഒരു കുടുംബത്തിലെ അഞ്ച് പേരുടെ ജീവന്‍ രക്ഷിച്ച കൊച്ചുമിടുക്കനെ  മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിച്ചു.

അമ്മൂമ്മയുടെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു അഞ്ചാം ക്ലാസുകാരനായ അഖില്‍. അപ്പോഴാണ് ആ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ ലീക്കായെന്ന് അഖില്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച്‌ അഗ്‌നിശമനസേന നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അച്ഛന്‍റെ മൊബൈലിലൂടെ കണ്ടതോര്‍ത്ത് അഞ്ചാം ക്ലാസുകാരന്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

ചാക്ക് നനച്ച്‌ സിലിണ്ടിറിന്‍റെ മുകളിലിട്ട് അഖില്‍ തന്നെ സിലിണ്ടര്‍ ഓഫ് ചെയ്യുകയായിരുന്നു. ഇതോടെ ആ വീട്ടില്‍ നിന്ന് ഒഴിവായത് വന്‍ ദുരന്തമാണ്. അഗ്‌നിശമനസേനയുടെ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കിയായിരുന്നു ആലപ്പുഴ മുതുകുളം സ്വദേശിയായ അഖിലിന്‍റെ ഇടപെടല്‍.


Share this News Now:
  • Google+
Like(s): 286