11 December, 2019 12:52:31 PM


കന്യാകുമാരിയില്‍ ക്ഷേത്രദര്‍ശനം നടത്തി നയന്‍സും വിഘ്‌നേഷും ; വൈറലായി സോഷ്യല്‍ മീഡിയ



കന്യാകുമാരി: താരങ്ങളുടെ തീര്‍ത്ഥാടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മാഡിയയില്‍ തരംഗമാവുന്നത്‌ നയന്‍താരയുടേയും വിഘ്‌നേഷിന്‍റെയും ക്ഷേത്രദര്‍ശനമാണ്.

നയന്‍താരയുടെ പുതിയ ചിത്രമായ 'മൂക്കുത്തി അമ്മന്‍റെ' ചിത്രീകരണത്തിനു മുന്‍പ് കന്യാകുമാരിയിലെ പ്രശ്‌സ്തമായ ക്ഷേത്രങ്ങളില്‍ വിഘേനേഷിനൊപ്പം തൊഴാനെത്തിയതായിരുന്നു താരം. മാത്രമല്ല ഈ ചിത്രത്തിന് ഒരു പ്രത്യേകത കൂടിയുണ്ട് ദേവിയുടെ വേഷത്തിലാണ് നയന്‍താര പ്രത്യക്ഷപ്പെടുന്നത്. ഷൂട്ട് തീരുന്നതുവരെ നയന്‍താര വെജിറ്റേറിയനായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

ക്ഷേത്രദര്‍ശനത്തിന് ഇരുവര്‍ക്കുമായി പ്രത്യേക സൗകര്യങ്ങളും ക്ഷേത്ര ഭാരവാഹികള്‍ ഒരുക്കിയിരുന്നു. ഇനി ഈ താരവിവാഹം എന്നാണെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.


Share this News Now:
  • Google+
Like(s): 3.7K