10 December, 2019 05:47:57 PM


രണ്ട് കണ്ണുകള്‍ക്കും വ്യത്യസ്ത നിറം; സോഷ്യല്‍ മീഡിയയില്‍ വൈറലായി കിങ്ങിണി പൂച്ച



കൊല്ലം: രണ്ട് കണ്ണുകള്‍ക്ക് വ്യത്യസ്ത നിറമുള്ള പൂച്ചക്കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. സാധാരണയായി പൂച്ചകളുടെ കണ്ണിന് തിളക്കം കൂടുതലായിരിക്കും. എന്നാല്‍ രണ്ട് കണ്ണിനും വ്യത്യസ്ത കളറുള്ള പൂച്ചകള്‍ അപൂര്‍വ്വമാണ്. അത്തരത്തിലുള്ള കുട്ടി പൂച്ചയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരിക്കുന്നത്.

ചിത്രത്തിലെ പൂച്ചയുടെ ഒരു കണ്ണിന് നീല നിറവും മറ്റൊന്നിന് ബ്രൗണ്‍ നിറവുമാണ് ഉള്ളത്. തെക്കുംഭാഗം മണ്ടാനത്ത് വീട്ടില്‍ ജെന്‍സണ്‍ ജോയിയുടെ വീട്ടിലേക്ക് രണ്ടാഴ്ചയ്ക്കു മുന്‍പാണ് ഈ പൂച്ചക്കുട്ടി വന്നത്. കണ്ണിന് രണ്ടും വ്യത്യസ്ത നിറമായതിനാല്‍ കൗതുകം തോന്നി ഇവര്‍ വളര്‍ത്തുകയായിരുന്നു. കിങ്ങിണി എന്നു പേരുമിട്ടു. പല രാജ്യങ്ങളിലും ഇത്തരം പൂച്ചകള്‍ക്ക് വന്‍ ഡിമാന്‍റാണ്


Share this News Now:
  • Google+
Like(s): 4.8K